ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടർ 5000 രുപ ആവശ്യപെട്ടതായി പരാതി

തൊടുപുഴ: സൈക്കിളിൽ നിന്നുവീണ് പരിക്കേറ്റ കുട്ടിയുമായി തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ എത്തിയ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഡോക്ടർ 5000 രുപ ആവശ്യപെട്ടുവെന്നും പണമില്ലെന്ന് അറിയിച്ചപ്പോൾ ഇറക്കിവിട്ടെന്നും മാതാപിതാക്കൾ ആരോപിക്കുന്നു, എന്നാൽ പരാതി അടിസ്ഥാന രഹിതമെന്നാണ് ആശുപത്രിയുടെ വിശദീകരണം.

വണ്ണപ്പുറം സ്വദേശി 12 വയസ്സുകാരൻ നിജിൻ രാജേഷ് സൈക്കിളിൽ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റാണ് ആശുപത്രിയിലെത്തുന്നത്. ഡ്യൂട്ടി ഡോക്ടർ എക്സറെ എടുക്കാ‍ന് ആവശ്യപെട്ടു. എടുത്തുവന്നപ്പോഴേക്കും മറ്റോരു ഡോക്ടറാണ് പരിശോധിച്ചത്. തോളെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥീരികരിച്ചു. മണിക്കൂറുകൾ കാത്തിരുന്നിട്ടും ഫലമില്ലാത വന്നതോടെ മാതാപിതാക്കൾ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകി. അതേസമയം ചികിത്സ നിക്ഷേധിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ആശുപത്രി വിശദീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →