റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി കപ്പ് ജേതാക്കള്‍

ഗ്വാളിയോര്‍: മധ്യപ്രദേശിനെ 238 റണ്ണിനു തോല്‍പ്പിച്ച് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി കപ്പ് ക്രിക്കറ്റ് ജേതാക്കളായി.
സ്‌കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 484, രണ്ടാം ഇന്നിങ.സ് 246. മധ്യപ്രദേശ് ഒന്നാം ഇന്നിങ്‌സ് 294, രണ്ടാം ഇന്നിങ്‌സ് 19
437 റണ്ണിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശിനു വേണ്ടി നായകനും ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഹിമാന്‍ശു മന്ത്രി (81 പന്തില്‍ 51) ടോപ് സ്‌കോററായി. ഹര്‍ഷ് ഗാവില്‍ (107 പന്തില്‍ 48), അമന്‍ സോളങ്കി (45 പന്തില്‍ 31), അങ്കിത് കുശ്‌വാഹ (35 പന്തില്‍ 23) എന്നിവരുടെ പ്രകടനം ടീമിനു ഗുണമായില്ല. റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടി സൗരഭ് കുമാര്‍ മൂന്ന് വിക്കറ്റെടുത്തു. മുകേഷ് കുമാര്‍, അതീത് സേത്, പുല്‍കിത് നാരംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. നവ്ദീപ് സെയ്‌നിക്കാണ് ഒരു വിക്കറ്റ്.

രണ്ട് ഇന്നിങ്‌സുകളിലായി ഇരട്ട സെഞ്ചുറിയും (213) സെഞ്ചുറിയും (144) കുറിച്ച റെസ്റ്റ് ഓഫ് ഇന്ത്യയുടെ യശസ്വി ജയ്‌സ്വാളാണു മത്സരത്തിലെ താരം. ഇറാനി കപ്പില്‍ റെക്കോഡിടാനും യശ്വസിക്കായി. ഇറാനി കപ്പില്‍ ഒരു മത്സരത്തില്‍ത്തന്നെ ഇരട്ട സെഞ്ചുറിയും സെഞ്ചുറിയുമടിക്കുന്ന ആദ്യ താരമെന്ന ബഹുമതിയാണു ജയ്‌സ്വാള്‍ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന 11-ാമത്തെ താരമാണ്. റെസ്റ്റ് ഓഫ് ഇന്ത്യക്കായി മൂന്നാം നമ്പറിലാണ് ജയ്‌സ്വാള്‍ ബാറ്റിങ്ങിനിറങ്ങിയത്.
ഇറാനി കപ്പിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്ണടിക്കുന്ന താരമെന്ന റെക്കോഡും ജയ്‌സ്വാളിന്റെ പേരിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →