ഒബെലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് പത്ത് തല .2017ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ മഫ്തിയുടെ റീമേക്കാണ് പത്തു തല. നടന്മാരായ സിലംബരസന് ടി.ആര്, ഗൗതം കാര്‍ത്തിക് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ ടീസർ റിലീസ് ചെയ്തു.
കന്നഡ പതിപ്പില്‍ ശിവരാജ്കുമാര് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സിലംബരശന്‍ അവതരിപ്പിക്കുക. ജയന്തിലാല്‍ ഗാഡയും കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗൗതം കാര്‍ത്തിക്, പ്രിയ ഭവാനി ശങ്കര്‍, ഗൗതം വാസുദേവ് മേനോന്, കലൈയരശന്‍, ടീജയ് അരുണാസലം എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര് റഹ്മാന് സംഗീതവും ഫറൂക്ക് ജെ ബാഷയുടെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന പത്തു തലയുടെ എഡിറ്റിംഗ് പ്രവീണ്‍ കെ എല്‍ നിര്‍വഹിക്കുന്നു. ചിത്രം മാര്‍ച്ച് 30 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

