കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ െവെസ് ചാന്‍സലര്‍ നിയമത്തിന്റെ പേരിലുള്ള ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിന് അവസാനം. സംസ്ഥാനത്തെ 22 സര്‍വകലാശാലകളില്‍ 20 ഇടങ്ങളിലെ െവെസ് ചാന്‍സലര്‍മാരും രാജിവച്ചു. രണ്ടു വി.സിമാര്‍ യാത്രയിലാണ്. അവര്‍ എത്തിയാലുടന്‍ ഗവര്‍ണര്‍ക്കു രാജി സമര്‍പ്പിക്കും. രാജിവച്ചവരോടു പിന്‍ഗാമികളെ നിയമിക്കുന്നതു വരെ മൂന്നു മാസത്തേക്കു കെയര്‍ടേക്കര്‍മാരായി തുടരാന്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നിര്‍ദേശിച്ചു.
കഴിഞ്ഞദിവസം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് നീക്കം വേഗത്തിലായത്. വിദ്യാഭ്യാസ മേഖലയെ തര്‍ക്കാതീത മേഖലയായി കണക്കാക്കുമെന്നു പ്രഖ്യാപിച്ച സി.വി. ആനന്ദബോസ്, പുതിയ വി.സിമാരെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റി സംഘടിപ്പിക്കാനും അനുമതി നല്‍കി. വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണറുമായി ഗുണപരമായ സഹകരണമാണ് ഉള്ളതെന്നു വിദ്യാഭ്യസ മന്ത്രി ബ്രത്യ ബസും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മുന്‍ഗാമിയില്‍നിന്നു വ്യത്യസ്തമായി ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും സൗഹാര്‍ദത്തില്‍ പോയതില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുള്‍പ്പടെയുള്ളവര്‍ക്കു നീരസമുണ്ടായിരുന്നു.

