കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയിൽ

കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പോലീസിന്റെ പിടിയിലായി. കൊല്ലത്തും അയൽ ജില്ലകളിലും വൻ കവർച്ച നടത്തിയ പ്രതിയാണ് മൊട്ട ജോസ്. മുത്തടിക്ക് സമീപത്ത് നിന്നാണ് മൊട്ട ജോസിനെ പിടികൂടിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

മോഷണത്തിനു കയറുന്ന വീടുകളിൽനിന്ന് ഭക്ഷണമുണ്ടാക്കി കഴിച്ചശേഷമേ ജോസ് മടങ്ങൂ. കോഴിമുട്ടയാണ് മൊട്ട ജോസിന്റെ ഇഷ്ടഭക്ഷണം. അങ്ങനെയാണ് മൊട്ട ജോസ് എന്ന പേര് ലഭിക്കുന്നത്. മൊട്ട ജോസിന്റെ പേരിൽ നിരവധി മോഷണക്കേസുകളുണ്ട്.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി ഇരുനൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ജോസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →