ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ; തുടർച്ചയായി അഞ്ചാം തവണ

ദില്ലി: 2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യം ഇന്ത്യ എന്ന് റിപ്പോർട്ട്.  ന്യൂയോർക്ക് ആസ്ഥാനമായി  ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്സസ് നൗ എന്ന എൻജിഒ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് പ്രകാരം അഞ്ചാം തവണയാണ് ഇന്ത്യ ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമാകുന്നത്. പോയ വർഷം ലോകത്താകമാനം 187 തവണ ഇന്റർനെറ്റ് വിച്ഛേദിച്ച സംഭവങ്ങൾ ഉണ്ടായി എന്നും അതിൽ 84 എണ്ണം ഇന്ത്യയിലാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →