പുറപ്പുഴ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിന്റെ 160 -ാമത് വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്യയോഗവും സ്‌കൂള്‍ ഹാളില്‍ നടന്നു. പുറപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി ഹരിധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് സി.വി.ബിനോയ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് കാവാലത്ത് മുഖ്യ പ്രഭാഷണം നടത്തി.
പുറപ്പുഴ പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകനും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മാരിപ്പാട്ട് ശ്രീധരന്‍ നായരെ ചടങ്ങില്‍ വെച്ച് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോസഫ് ആദരിച്ചു. കൂടാതെ പുറപ്പുഴ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് മുല്ലക്കരി സ്‌കൂള്‍ പ്രതിഭകളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അഗസ്റ്റിന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ.എസ്.ശ്രീലത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ്, പ്രിന്‍സിപ്പല്‍ ബിനു ഫ്രാന്‍സിസ്, എസ്.എം.സി.ചെയര്‍മാന്‍ സിജോ സെബാസ്റ്റ്യന്‍, എം.പി.റ്റി.എ. പ്രസിഡന്റ് മഞ്ജു രാജേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഹെഡ്മാസ്റ്റര്‍ രമേഷ് കുമാര്‍ ഇ.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിജിമോള്‍ എം.ഡി. സ്വാഗതവും സോളിക്കുട്ടി തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികളുടേയും രക്ഷിതാക്കളുടേയും കലാപരിപാടികളും നടത്തി.

