യൂത്ത് കോണ്‍ഗ്രസ് നേതാവിനു പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി

കൊല്ലം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരേ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനു പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. 27 വരെ പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ കൊട്ടിയം എസ്.എച്ച്.ഒയ്ക്കാണു നിര്‍ദേശം നല്‍കിയത്.
ചിന്താ ജെറോം, തങ്കശേരിയിലെ റിസോര്‍ട്ട് ഉടമ എന്നിവരില്‍നിന്നടക്കം ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി വിഷ്ണു സുനില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. സര്‍ക്കാരിനോടു കോടതി നിലപാടു തേടിയിട്ടുണ്ട്. വിഷ്ണു സുനിലിനെയും ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരെയും കൊല്ലം ചിന്നക്കടയില്‍ കഴിഞ്ഞ ദിവസം ഡി. വൈ.എഫ്.ഐക്കാര്‍ മര്‍ദിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →