കൂടുതല്‍ ജീവനക്കാരെറിക്രൂട്ട് ചെയ്യാന്‍ എയര്‍ ഇന്ത്യ

മുംെബെ: പുതിയ വിമാനങ്ങള്‍ വാങ്ങുമെന്ന പ്രഖ്യാപനത്തിനുപിന്നാലെ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ച് എയര്‍ ഇന്ത്യ. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈവര്‍ഷം 900 പൈലറ്റുമാരെയും 4,200 ക്യാബിന്‍ ക്രൂ ട്രെയിനികളെയും തെരഞ്ഞെടുക്കുമെന്ന് എയര്‍ ഇന്ത്യ ഉടമസ്ഥരായ ടാറ്റാ അധികൃതര്‍ അറിയിച്ചു.
പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ നിര്‍മാതാക്കളായ ഫ്രാന്‍സിലെ എയര്‍ബസും യു.എസിലെ ബോയിങ്ങുമായി കരാറൊപ്പിട്ടതായി ഈമാസം ആദ്യം എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ഇതനുസരിച്ച് 470 യാത്രാവിമാനങ്ങള്‍ പുതുതായി എയര്‍ ഇന്ത്യയ്ക്കു സ്വന്തമാകും. 70-80 ബില്യണ്‍ ഡോളര്‍ ഇതിനായി ചെലവാകുമെന്നാണ് അനുമാനം. ഇതിനുപിന്നാലെയാണ് കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പുതിയ തീരുമാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →