സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയില്‍തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

കൊളംബോ: ശ്രീലങ്കയില്‍ അടുത്ത മാസം ഒമ്പതിനു നടത്താനിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പത്തിക പ്രതിസന്ധി മൂലം മാറ്റിവച്ചു. പുതിയ തീയതി മൂന്നിനു പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.
സാമ്പത്തികത്തകര്‍ച്ചയെത്തുടര്‍ന്ന് അടുത്ത മേയ് വരെ വോട്ടെടുപ്പ് നടത്താതിരിക്കുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി കഴിഞ്ഞദിവസം മാറ്റിവച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഉദ്യാഗസ്ഥ തലത്തില്‍ നടന്ന അടിയന്തര ചര്‍ച്ചകള്‍ക്കു ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിരവധി കാരണങ്ങളാല്‍ മാര്‍ച്ച് ഒന്‍പതിന് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രയാസമാണെന്ന് ഈ മാസത്തിന്റെ തുടക്കത്തില്‍ സുപ്രീം കോടതിയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. ഭരണാധികാരി എന്ന നിലയില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് തന്റെ പ്രഥമ കര്‍ത്തവ്യമെന്ന് പ്രസിഡന്റ് റനില്‍ വിക്രമസിംഗെ ഊന്നിപ്പറയുകയും ചെയ്തു.
തകര്‍ന്നടിഞ്ഞ സാമ്പത്തിക സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത് അധികസമ്മര്‍ദ്ദം കൊണ്ടുവരുമെന്ന് അദ്ദേഹം സൂചന നല്‍കി. അതേസമയം, തോല്‍വി ഭയന്നാണ് ധനമന്ത്രി കൂടിയായ വിക്രമസിംഗെ ട്രഷറിയില്‍നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് അനുവദിക്കാത്തതെന്ന് എസ്.ജെ.ബി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ സംസ്ഥാന ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും അദ്ദേഹം സ്വാധീനിച്ചതായും അവര്‍ ആരോപിച്ചു.
1948-ല്‍ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കഴിഞ്ഞ വര്‍ഷമാണ് ശ്രീലങ്ക കൂപ്പുകുത്തിയത്. വിദേശനാണ്യ ശേഖരത്തിന്റെ ദൗര്‍ലഭ്യം രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കു നയിച്ചു.
ഭരണം െകെയാളിയിരുന്ന രാജപക്‌സെ കുടുംബത്തിനെതിരേ ജനം തെരുവിലിറങ്ങിയതോടെ കലാപസമാന സാഹചര്യമായി. ഒടുവില്‍ രാജപക്‌സെ കുടുംബത്തിന്റെ രാജിക്കുശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →