ക്ഷേമപെൻഷൻ കുടിശിക വിതരണം ചെയ്യാൻ ഉത്തരവിറക്കി

തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശിക 24/02/23 വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും. പെൻഷൻ തുക അനുവദിച്ച് ധനവകുപ്പ് 23/02/23 വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. രണ്ടു മാസത്തെ കുടിശികയിൽ ഡിസംബറിലെ പെൻഷനാണ് നൽകുന്നത്. 24/02/23 വെള്ളിയാഴ്ച മുതൽ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിൽ പെൻഷൻ എത്തിത്തുടങ്ങും.

സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ തുക നൽകുന്നത്. 2000 കോടി സമാഹകരിക്കാൻ ലക്ഷ്യമിട്ടുവെങ്കിലും 1300 കോടി രൂപ മാത്രമാണ് ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത്. ഒരു മാസം ക്ഷേമപെൻഷൻ നൽകാൻ 900 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ കുടിശിക നൽകാനായി ഇനിയും 500 കോടി കൂടി വേണം. ഈ സാഹചര്യത്തിലാണ് ഒരു മാസത്തെ പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →