പേരാമ്പ്ര: പേപ്പട്ടിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. പേരാമ്പ്ര ഹൈസ്‌കൂള്‍ പരിസരത്തുവച്ചാണ് നായയുടെ ആക്രമണം ഉണ്ടായത്. എട്ടുപേര്‍ക്ക് നായയുടെ കടിയേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പകലായിരുന്നു പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. കടിയേറ്റവരില്‍ മിക്കവരും സ്ത്രീകളാണ്. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടിയേറ്റു.
ഇതോടെ പ്രദേശമാകെ ഭീതിയിലാണ്. പരിസരത്തെ മറ്റു നായ്ക്കളെയും പേപ്പട്ടി ആക്രമിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.