കൊച്ചി: തീരദേശ നിയമം ലംഘിച്ചതിനു മരടില്‍ പൊളിച്ചുനീക്കിയ നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളിലൊന്നായ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സിന്റെ ഉടമകളുടെ സ്വകാര്യ സ്വത്ത് കണ്ടുകെട്ടാന്‍ സുപ്രീം കോടതി ഉത്തരവ്. ഇവരുടെ ഉടമസ്ഥതയിലുള്ള കമ്പനി സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍, ചില വസ്തുവകകളുടെ റവന്യു, രജിസ്‌ട്രേഷന്‍ രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ ഈ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കഴിഞ്ഞിട്ടില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. കമ്പനി സ്വത്തുക്കള്‍ നഷ്ടപരിഹാരത്തുകയ്ക്കു മതിയാകില്ലെന്ന് അമിക്കസ് ക്യൂറിയും ബോധിപ്പിച്ചു. അതോടെയാണു സ്വകാര്യ സ്വത്തുക്കള്‍ ജപ്തിചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.നേരത്തെ, കമ്പനി സ്വത്തു ക്കള്‍ ജപ്തിചെയ്യാന്‍ ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് മൂന്നു മാസത്തെ സമയം അനുവദിച്ചിരുന്നു.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയെത്തുടര്‍ന്ന് 2020 ജനുവരിയിലാണു മരടിലെ ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ നാലു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയത്.
മരട് നഷ്ടപരിഹാരം: ഹോളി ഫെയ്ത്ത് ഉടമകളുടെ സ്വകാര്യസ്വത്തും കണ്ടുകെട്ടാന്‍ ഉത്തരവ്
