ലണ്ടന്‍: ആഴ്ചയില്‍ പ്രവൃത്തിദിനം നാലാക്കിക്കൊണ്ടു ബ്രിട്ടനില്‍ നടത്തിയ പരീക്ഷണം വിജയം. പുതിയ സംവിധാനം തുടരാനാണു സ്ഥാപനങ്ങളുടെ തീരുമാനം. വിവിധ വിഭാഗങ്ങളിലായി 61 കമ്പനികളാണ് ഒരു ആഴ്ചയില്‍ നാലു പ്രവര്‍ത്തിദിനം എന്ന സംവിധാനത്തിലേക്കു നീങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയായിരുന്നു പരീക്ഷണം. ഓക്സ്ഫെഡ്, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരുടെ നിരീക്ഷണവും പദ്ധതിക്കുണ്ടായിരുന്നു. പങ്കെടുത്ത തൊഴിലാളികളില്‍ നാലു ശതമാനം മാത്രമാണു പദ്ധതിക്കെതിരേ നിലപാടെടുത്തത്. പദ്ധതിയുടെ ഭാഗമായ കമ്പനികളുടെ വരുമാനത്തില്‍ 35 ശതമാനം വര്‍ധനയുണ്ടായി. അവധിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു.
ജീവനക്കാരുടെ ശാരീരിക- മാനസിക ആരോഗ്യത്തില്‍ മെച്ചമുണ്ടായെന്നാണു ഗവേഷകരുടെ മറ്റൊരു കണ്ടെത്തല്‍. സ്ത്രീകളുടെ ആരോഗ്യമാണു കൂടുതല്‍ മെച്ചപ്പെട്ടത്. ബ്രിട്ടന് ആസ്ഥാനമാക്കിയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ വിവിധ രാജ്യങ്ങളിലുള്ള ശാഖകളിലും പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിലാണ്.

