കെ.ടി.യു. വി.സിയെ സര്‍ക്കാരിന് മാറ്റാം: ഹൈക്കോടതി

കൊച്ചി: കെ.ടി.യു. വൈസ് ചാന്‍സലര്‍ സ്ഥാനത്ത്‌നിന്നും സിസാ തോമസിനെ സര്‍ക്കാരിനു മാറ്റാനാകുമെന്ന് ഹൈക്കോടതി. പുതിയ പാനല്‍ നല്‍കാന്‍ സര്‍ക്കാരിന് പൂര്‍ണ അധികാരമുണ്ടെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇടക്കാല നിയമനത്തിനുള്ള പരിധി 6 മാസം മാത്രമാണ്. ഇതിനിടയില്‍ സര്‍ക്കാരിന് പുതിയ പാനല്‍ ചാന്‍സലര്‍ക്കു കൈമാറാം. യു.ജി.സി. മാനദണ്ഡപ്രകാരം 3 പേരുകള്‍ സര്‍ക്കാര്‍ നല്‍കിയാല്‍ സിസാ തോമസിനെ മാറ്റുന്നതിനു ചാന്‍സലര്‍ നിര്‍ബന്ധിതനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വി.സി. നിയമനവും ഇടക്കാല വി.സി. നിയമനവും ചാന്‍സലറുടെ അധികാരപരിധിയില്‍ ഉള്ളതാണ്. നിയമനാധികാരിയാണെങ്കിലും ചാന്‍സലര്‍ ചട്ടം മറികടക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →