മസാല ബോണ്ടിലെ ഇ ഡി സമൻസ്: ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജി അന്തിമ വാദത്തിന് മാറ്റി

കൊച്ചി :  മസാല ബോണ്ട് വിഷയത്തിൽ ഇ ഡി സമൻസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി അന്തിമ വാദം കേൾക്കുന്നതിനായി മാറ്റി. എൻഫോഴ്സ്മെന്റ് അന്വേഷണം മൂലം  മറ്റ് സാമ്പത്തിക ഇടപാടുകൾ നടക്കുന്നില്ലെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. വാദത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും. കിഫ്ബി മസാല ബോണ്ടിൽ ഇ ഡിക്ക് തിരിച്ചടിയായി റിസർവ് ബാങ്ക് സത്യവാങ്മൂലം നൽകിയിരുന്നു. മസാല ബോണ്ടിന് അനുമതിയുണ്ടെന്നും, തുകയുടെ കണക്ക് ഓരോ മാസവും കിഫ്ബി കൃത്യമായി നൽകിയിട്ടുണ്ടെന്നുമാണ് അറിയിച്ചത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →