കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് വയോധിക മരിച്ചു

തൊടുപുഴ: ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് വയോധിക മരിച്ചു. കാഞ്ഞിരപ്പള്ളി വളവുകയം ലെയ്‌നില്‍ പള്ളിവാതുക്കല്‍ സുഹറാ ബീവി (സൂറാ താത്ത, 78) ആണ് മരിച്ചത്. തൊടുപുഴ മുട്ടം ഊരക്കുന്ന് പള്ളി ജങ്ഷനില്‍ ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു അപകടം. ഈരാറ്റുപേട്ട ദിശയിലേക്ക് വന്ന കാര്‍ മുന്നിലുണ്ടായിരുന്ന ബസിനെ മറികടന്ന് ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും മുട്ടം പോലീസും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ വാഹനത്തിന് പുറത്തെത്തിച്ചു. ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതര പരുക്കേറ്റ സുഹറാ ബീവി മരിച്ചു.

സുഹറാ ബീവിയുടെ സഹോദരി മറിയം ബീവിയെ ഉംറയ്ക്ക് യാത്രയാക്കിയ ശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു സംഭവം. കാറോടിച്ചിരുന്ന സുഹറാബീവിയുടെ അനുജത്തിയുടെ മകന്‍ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം തൈപ്പറമ്പില്‍ സക്കീര്‍ (55), സക്കീറിന്റെ സഹോദരി നുെസെഫ (57), മറിയം ബീവിയുടെ പേരക്കുട്ടി റാസിക് (16) എന്നിവരെ ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സക്കീറിന്റെ കരളിന് പരുക്കേറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സുഹറാബീവിയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകിട്ടോടെ സംസ്‌കരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.എം. സുെലെമാന്‍. മക്കള്‍: ബാദുഷ, നൗഷാദ്, ജലാല്‍, ഐഷാ, തജ്മ, ബള്‍ക്കീസ്, അമിന. മരുമക്കള്‍: െസെനുദീന്‍, റുഖിയാ, െലെലാ, മജീദ്, നിഷാന്‍, യൂനുസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →