ബത്തേരി: ബത്തേരിയിലെ സ്വകാര്യ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ വയനാട് സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവും ബംഗാളില്‍നിന്ന് അറസ്റ്റ് ചെയ്തു. ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള ബറാസത്ത് സ്വദേശികളായ ഷൊറാബ് ഹുെസെന്‍ (42), തപോഷ് ദേബ്‌നാഥ് (40) എന്നിവരാണ് പിടിയിലായത്.
ഒ.ടി.പി. ലഭിക്കുന്നതിനായി ആശുപത്രിയുടെ അക്കൗണ്ടില്‍ ബന്ധിപ്പിച്ചിരുന്ന സിം കാര്‍ഡിന്റെ ഡൂപ്ലിക്കേറ്റ് എറണാകുളം ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍നിന്ന് ഉടമയുടെ വ്യാജ ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ചു സ്വന്തമാക്കിയ പ്രതികള്‍, ഹാക്കിങ് വഴി നേടിയ അക്കൗണ്ട് ഉടമയുടെ വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ട്രാന്‍സാക്ഷന്‍ വഴിയാണ് പണം പശ്ചിമ ബംഗാളിലെ വിവിധ അക്കൗണ്ടിലേക്കു മാറ്റിയത്. തുടര്‍ന്ന് എ.ടി.എം. വഴി ഇവ പിന്‍വലിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ സൈബര്‍ പോലീസിന് 150 സിം കാര്‍ഡുകളും 50 ഫോണുകളം അനേകം ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് നടത്തുന്ന വലിയ സൈബര്‍ സാമ്പത്തിക തട്ടിപ്പാണിതെന്ന് മനസിലായി. എല്ലാ ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് നേടിയെടുത്തതാണെന്നും ബോധ്യപ്പെട്ടു. ഇവ നിര്‍മിക്കുന്നത് തപോഷ് ദേബ് നാഥ് എന്നയാളാണെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പോലീസ് സംഘം പശ്ചിമ ബംഗാളിലേക്കു തിരിച്ചു. അവിടെ ബറാസത്ത് എന്ന സ്ഥലത്തെത്തി ഒരാഴ്ചയോളം അന്വേഷണം നടത്തിയാണ് തപോഷിനെ പിടികൂടിയത്.
ആശുപത്രിയുടെ പണം അടിച്ചുമാറ്റാനായി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ചമച്ചതും തപോഷ് ആണ്. ഇയാളില്‍നിന്നു തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടറുകളും പ്രിന്ററും പിടിച്ചെടുത്തു. പ്രതിയില്‍നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ഹൗറയില്‍നിന്ന് തട്ടിപ്പുസംഘത്തിലെ പ്രധാനിയായ ഷൊെറെബ് ഹുെസെനെ പിടികൂടി. ഇയാളില്‍നിന്നും നൂറുക്കണക്കിന് വ്യാജ ആധാര്‍ കാര്‍ഡുകള്‍, പാന്‍കാര്‍ഡുകള്‍, ഡ്രൈവിങ് െലെസന്‍സുകള്‍, പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകള്‍ എന്നിവ പിടിച്ചെടുത്തു.
അന്വേഷണസംഘത്തില്‍ െസെബര്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. ജോയിസ് ജോണ്‍, എസ്.സി.പി.ഒ: കെ.എ. അബ്ദുള്‍ സലാം, സി.പി.ഒമാരായ ജിസണ്‍ ജോര്‍ജ്, റിജോ ഫെര്‍ണാണ്ടസ്, െസെബര്‍ സെല്ലിലെ മുഹമ്മദ് സക്കറിയ എന്നിവരുമുണ്ടായിരുന്നു.