ശമ്പളം ഇന്ത്യൻ രൂപയിൽ 88 ലക്ഷം യോഗ്യത സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നത് കഞ്ചാവ് ടെസ്റ്റ് ക്ഷണിച്ച് ജർമൻ കമ്പനി

ജർമനി: കഞ്ചാവ് പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്ന ജോലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ അത്തരമൊരു ജോലി വാഗ്ദാനവുമായി ജർമ്മനിയിലെ ഒരു കമ്പനി രംഗത്ത് എത്തിയിരിക്കുകയാണ്. “കഞ്ചാവ് ടെസ്റ്റർ “എന്ന പദവിയിലേക്കാണ് കമ്പനി ആളെ അന്വേഷിക്കുന്നത്. ഏകദേശം 88 ലക്ഷത്തോളം രൂപയാണ് ഈ ജോലിയുടെ പ്രതിഫലം. കഞ്ചാവ് ഉൽപ്പന്നങ്ങളുടെ നിലവാരം കൃത്യമായി പരിശോധിക്കാൻ കഴിവുള്ള ഒരു വിദഗ്ധനെയാണ് കമ്പനിക്ക് ആവശ്യം.

കോളോൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കന്നാ മെഡിക്കൽ എന്ന കമ്പനിയാണ് ഈ വ്യത്യസ്ത ജോലി അവസരവുമായി രംഗത്തെത്തിയത്. ജർമ്മനിയിലെ വിവിധ ഫാർമസികളുടെ മരുന്ന് നിർമ്മാണത്തിന് ആവശ്യമായ കഞ്ചാവ് വിതരണം ചെയ്യുന്ന കമ്പനിയാണിത്. അതുകൊണ്ടുതന്നെ കഞ്ചാവിന്റെ നിലവാരം പരിശോധിക്കുന്നതിന് ഒരു വിദഗ്ധനെ ഇവർക്ക് ആവശ്യമാണെന്നാണ് കമ്പനി സിഇഒ കൂടിയായ ഡേവിഡ് പറയുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന കഞ്ചാവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഒപ്പം, കമ്പനി ജർമ്മനിയിൽ വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ നിലവാരവും പരിശോധിക്കേണ്ടത് ഈ പദവിയിലിരിക്കുന്ന ആളിന്റെ ഉത്തരവാദിത്തമാണ് എന്നും ഡേവിഡ് ഹെൻ പറഞ്ഞു.

അതേസമയം ആയിരക്കണക്കിന് പേരാണ് ഈ ജോലിക്കായി അപേക്ഷകളുമായി എത്തിയത്. എന്നാൽ സാധാരണക്കാർ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള പണിയല്ല ഇതെന്നാണ് പറയപ്പെടുന്നത്. ജോലിക്കായി എത്തുന്നയാൾ കഞ്ചാവ് പതിവായി വലിക്കുന്ന ആളായിരിക്കണം കൂടാതെ അയാൾക്ക് ജർമ്മനിയിൽ കഞ്ചാവ് വലിക്കുന്നതിനുള്ള നിയമപരമായി ലൈസൻസ് ഉണ്ടായിരിക്കണം.

നേരത്തെ വിനോദ ഉപയോഗങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കാമെന്ന നിർദ്ദേശം ജർമ്മനിയുടെ ആരോഗ്യമന്ത്രി കാൾ ലൗട്ടർ ബാക്ക് മുന്നോട്ടുവച്ചിരുന്നു. 30 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലാത്ത നിർദ്ദേശമാണ് അന്ന് അദ്ദേഹം മുന്നോട്ട് വെച്ചത്. അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ മാൾട്ടക്ക് ശേഷം കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യമായി ജർമ്മനി മാറുമായിരുന്നു.

അതേസമയം ജർമ്മനിയിലെ പ്രായപൂർത്തിയായവരിൽ ഏകദേശം 40 ലക്ഷം പേർ കഞ്ചാവ് ഉപയോഗിക്കുന്നവരാണ് എന്നാണ് ചില ഔദ്യോഗിക സർവ്വേ ഫലങ്ങൾ തെളിയിക്കുന്നത്. പോർച്ചുഗൽ, നെതർലാൻഡ് തുടങ്ങി നിരവധി രാജ്യങ്ങൾ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയിരുന്നു. എന്നാൽ ഇത് ആദ്യമായല്ലാ കഞ്ചാവ് ടെസ്റ്റർക്കുള്ള ജോലി അവസരവുമായി കമ്പനികൾ രംഗത്തെത്തുന്നത്. 2019 ൽ ഒരു അമേരിക്കൻ കമ്പനിയും സമാന ജോലി അവസരവുമായി രംഗത്തെത്തിയിരുന്നു. കഞ്ചാവിന്റെ നിലവാരം പരിശോധിക്കുന്ന ഈ ജോലിക്ക് ഏകദേശം 3000 പൗണ്ട് അഥവാ ഏകദേശം 3 ലക്ഷം രൂപയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

പിന്നീട് അമേരിക്കൻ മരിജുവാന എന്ന മെഡിക്കൽ ഓൺലൈൻ മാസികയാണ് പ്രതിമാസം ഇത്രയധികം പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ജോലിയുമായി മുന്നോട്ടുവന്നത്. മാസം 3000 ഡോളർ നൽകുമെന്നാണ് അവർ വ്യക്തമാക്കിയിട്ടുള്ളത്. കഞ്ചാവ് ഉൽപ്പന്നങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്യുന്ന ഓൺലൈൻ മാസികയാണ് അമേരിക്കൻ മരിജൂവാന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →