തിരുവനന്തപുരം: 2022 – 23 അദ്ധ്യയന വർഷത്തിലെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ്. ആകെ സൃഷ്ടിക്കേണ്ട അധിക തസ്തികളുടെ എണ്ണം 2313 സ്കൂളുകളിൽ നിന്നും 6005 ആണ്. 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അദ്ധ്യാപക തസ്തിക 5906 ഉം അനദ്ധ്യാപക തസ്തിക 99ഉം ആണെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്. സർക്കാർ മേഖലയിൽ 694-ഉം എയ്ഡഡ് മേഖലയിൽ 889-ഉം തസ്തികകൾ ആണ് മലപ്പുറത്ത് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്, 62 തസ്തികകൾ.
എച്ച്.എസ്.ടി. – സർക്കാർ – 740, എയിഡഡ് -568, യു.പി.എസ്.ടി. സർക്കാർ – 730,എയിഡഡ് – 737, എൽ.പി.എസ്.ടി. സർക്കാർ -1086,എയിഡഡ്- 978 എൽ.പി., യു.പി സ്കൂളുകളിലെ മറ്റു തസ്തികകൾ- സർക്കാർ – 463,എയിഡഡ്- 604. 2019 – 20 വർഷം അനുവദിച്ചു തുടർന്നുവന്നിരുന്നതും 2022 – 23 വർഷം തസ്തിക നിർണയത്തിൽ നഷ്ടപ്പെട്ടതുമായ തസ്തികകൾ – സർക്കാർ – 1638, എയിഡഡ്-2925. ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിയമന നടപടി ഊർജ്ജിതമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

