പാലിൽ വിഷാംശമായ അഫ്‍ലാടോക്സിൻ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ പാലിൽ വിഷാംശമായ അഫ്‍ലാടോക്സിൻ കണ്ടെത്തി. മനുഷ്യരിൽ വയറ്റിലെ അസ്വസ്ഥതകൾ മുതൽ ഗുരുതരമായ രോഗാവസ്ഥയ്ക്ക് വരെ കാരണമാകാവുന്നതാണ് അഫ്‍ലാടോക്സിൻ. 452 സാംപിളുകൾ പരിശോധിച്ചതിൽ പത്ത് ശതമാനം സാംപിളുകളിലാണ് അഫ്‍ലാടോക്സിൻ കണ്ടെത്തിയിട്ടുളളത്.

പശുക്കൾക്ക് നൽകുന്ന തീറ്റയിലൂടെ പാലിലെത്തുന്നതാണ് ഈ വിഷാംശം. കാലിത്തീറ്റയിലെ പൂപ്പൽ, ഫംഗസ് ബാധ എന്നിവയിലൂടെയാണ് ഇതുണ്ടാകുന്നത്. അതേസമയം, മുൻ പരിശോധനകളിൽ കണ്ടെത്തിയ ഈ വിഷാംശം ഇപ്പോൾ കുറഞ്ഞുവരുന്നതായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. വിഷാംശമായ അഫ്‍ലാടോക്സിൻ കണ്ടെത്തിയതിൽ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →