കോട്ടയം: കോട്ടയം പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇന്നു മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിയതായി കൊച്ചി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ടി.ആര്‍. മിഥുന്‍ അറിയിച്ചു. സാങ്കേതികവും പ്രവര്‍ത്തനപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍നിന്ന് അനുവദിച്ച ഇന്നു മുതലുള്ള കൂടിക്കാഴ്ചയുടെ സമയക്രമം അപേക്ഷകരുടെ ഏറ്റവും അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളിലേക്കു പുനഃക്രമീകരിക്കും. അക്കാര്യം എസ്.എം.എസ്/ഇ-മെയില്‍ എന്നിവയിലൂടെ അപേക്ഷകരെ അറിയിക്കും.
ആലപ്പുഴ, ആലുവ, തൃപ്പുണിത്തുറ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെ സാധാരണ, തത്കാല്‍, പി.സി.സി. അപേക്ഷകള്‍ക്കുള്ള അപ്പോയിന്റ്‌മെന്റുകളുടെ എണ്ണം കോട്ടയം ജില്ലയിലെ താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.