കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ അനുകൂല്യം; ഇടക്കാല ഉത്തരവ് താത്കാലികമായി മരവിപ്പിച്ചു

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ അനുകൂല്യം സംബന്ധിച്ച ഇടക്കാല ഉത്തരവ് കോടതി താത്കാലികമായി മരവിപ്പിച്ചു. കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് കെഎസ്ആർടിസി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. 16/02/23 വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു.

കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് 2023 ഫെബ്രുവരി മാസം 28 ന് മുൻപ് പെൻഷൻ അനുകൂല്യം നൽകണം എന്നായിരുന്നു ഹൈക്കോടതി 14/02/23 ചൊവ്വാഴ്ച ഇറക്കിയ ഇടക്കാല ഉത്തരവ്. കോടതിയെ സമീപിച്ചവർക്കാണ് അമ്പത് ശതമാനം ആനുകൂല്യം ഉടൻ നൽകാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാൽ ഇത്രയും തുക ഒരുമിച്ച് നൽകാൻ കഴിയില്ലെന്നും ഇടക്കാല ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും കെഎസ്ആർടിസി മാനേജ്മെന്റ് 14/02/23 ചൊവ്വാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

2022 ജനുവരിയ്ക്ക് ശേഷം വിരമച്ചവരും ആനുകൂല്യം ലഭിക്കാത്തത് ചോദ്യം ചെയ്ത് 198 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. അമ്പത് ശതമാനം തുകയാണ് അടിയന്തരമായി നൽകാൻ ഹൈക്കോടതി സിംഗിൾ ബഞ്ച് 14/02/23 ചൊവ്വാഴ്ച ഇടക്കാല ഉത്തരവിട്ടത്. എല്ലുമുറിയെ ജീവനക്കാർ അധ്വാനിച്ചിട്ടും വരുമാനം മുഴുവൻ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണെന്ന് കോടതി വിലയിരുത്തി. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിന് ബുദ്ധിമുട്ടണമെന്ന ചോദ്യവും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 14/02/23 ചൊവ്വാഴ്ച ഉന്നയിച്ചിരുന്നു. 

2023 ജനുവരി മാസം ലഭിച്ച വരുമാനം ശമ്പളയിനത്തിൽ ഉപയോഗിച്ച് കഴിഞ്ഞുവെന്നും പെൻഷൻ ആനുകൂല്യത്തിനായി മാറ്റി വയ്ക്കാനായില്ലെന്നമാണ്  കെഎസ്ആർടിസി 14/02/23 ചൊവ്വാഴ്ച കോടതിയെ അറിയിച്ചിരുന്നത്. വരുമാനത്തിൽ വർധനവുണ്ടായിട്ടും പെൻഷൻ ആനുകൂല്യത്തിനായി നിശ്ചിത ശതമാനം തുക കെഎസ്ആർടിസി മാറ്റി വയ്ക്കാഞ്ഞതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →