പി.കെ. ശശിക്കെതിരെ വീണ്ടും പാർട്ടി അന്വേഷണം.

തിരുവനന്തപുരം: പാർട്ടി ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയിൽ പി.കെ. ശശിക്കെതിരെ അന്വേഷണത്തിനായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനെ ചുമതലപ്പെടുത്തി. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പാർട്ടിക്ക് മുന്നിലുള്ള പ്രധാന പരാതി. മണ്ണാർക്കാട് ഏരിയാ കമ്മറ്റിയിൽ പോയി അന്വേഷണം നടത്താനാണ് ചുമതലപ്പെടുത്തിയത്. 2023 ഫെബ്രുവരി 11ശനിയാഴ്‌ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ശശിക്കെതിരെ തീരുമാനമെടുത്തത്.

. ആദ്യം പരാതി ഒതുക്കി വച്ചെങ്കിലും മാദ്ധ്യമ വാർത്തയെ തുടർന്ന് നേതൃത്വം ഇടപെടുകയായിരുന്നു. പി.കെ. ശശിക്കെതിരെ പാർട്ടിക്ക് മുന്നിലേക്ക് പരാതി പ്രവാഹമാണ് ഉണ്ടായത്. മണ്ണാർക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളേജിനു വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന പരാതിയും നേതൃത്വത്തിന് മുന്നിലെത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →