തിരുവനന്തപുരം: സംസ്ഥാനത്ത് 34550 പേര്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. ഇവരുടെ കാര്‍ഡുകള്‍ മാറ്റുകയും പിഴയിനത്തില്‍ 5,17,16852.5 രൂപ ഈടാക്കി. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2021 മെയ് 21 മുതല്‍ 2023 ജനുവരി 31 വരെയുള്ള കണക്കാണിതെന്ന് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.
ജില്ലാടിസ്ഥാനത്തില്‍ ആലപ്പുഴയിലാണ് കൂടുതല്‍ ആളുകള്‍ അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചതായി കണ്ടെത്തിയത്-8896, രണ്ടാമത് പത്തനംതിട്ട-5572. ആകെ 3,31,152 പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു. ഇതില്‍ 77962 പിങ്ക് കാര്‍ഡുകളും (പി.എച്ച്.എച്ച്) 246410 വെള്ള കാര്‍ഡുകളും (എന്‍.പി.എന്‍.എസ്) 6780 ബ്രൗണ്‍ കാര്‍ഡുകളും (എന്‍.പി.ഐ) ആണ്. ഇതേ കാലയളവില്‍ മാറ്റി കൊടുത്ത റേഷന്‍ കാര്‍ഡുകളുടെ എണ്ണം 288271 ആണ്. ഇതില്‍ 20712 മഞ്ഞ കാര്‍ഡുകളും 267559 പിങ്ക് കാര്‍ഡുകളുമാണ്. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച ഓൺലൈന്‍ അപേക്ഷകള്‍ 4818143. ഇവയില്‍ 4770733 അപേക്ഷകള്‍ തീര്‍പ്പാക്കി. നിലവില്‍ സംസ്ഥാനത്ത് ആകെ 93,37,202 റേഷന്‍ കാര്‍ഡുകള്‍ ആണുള്ളത്. ഇതില്‍ 587806 മഞ്ഞ കാര്‍ഡുകളും 3507394 പിങ്ക് കാര്‍ഡുകളും 2330272 നീല കാര്‍ഡുകളും 2883982 വെള്ള കാര്‍ഡുകളും 27748 ബ്രൗണ്‍ കാര്‍ഡുകളുമാണ്.
അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞ ഒക്‌ടോബറിലാണ് ഭക്ഷ്യ-സിവില്‍ സെപ്ലെസ് വകുപ്പ് ഓപ്പറേഷന്‍യെല്ലോ പദ്ധതി ആരംഭിച്ചത്. ഇതനുസരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊെബെല്‍ നമ്പറിലോ 1967 എന്ന ടോള്‍ഫ്രീ നമ്പറിലോ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാം. ഇപ്രകാരം ലഭ്യമായ പരാതികള്‍ പരിശോധിച്ച് 48 മണിക്കൂറിനുള്ളില്‍ കാര്‍ഡ് പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റാനും പിഴ ഈടാക്കാനും സംവിധാനമുണ്ട്.

