സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ സിറ്റിംഗ്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ  കോർട്ട് ഹാളിൽ ഫെബ്രുവരി 14ന് രാവിലെ 11-ന് സിറ്റിംഗ് നടത്തും. പ്രസ്തുത സിറ്റിംഗിൽ നോൺ ക്രീമിലിയർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങൾ സംബന്ധിച്ച വിഷയം, SEBC വിഭാഗങ്ങൾക്ക് പോസ്റ്റ് മെട്രിക് തലത്തിലെ വിവിധ ആവശ്യം, മൺപാത്ര നിർമാണതൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ സമുദായങ്ങളെ കുംഭാരൻ എന്ന് ഏകീകരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന ആവശ്യം എന്നിവ പരിഗണിക്കുന്നതായിരിക്കും. പ്രസ്തുത സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →