ജിയോ സ്‌പെഷ്യല്‍ സാങ്കേതിക വിദ്യയിൽ സെമിനാര്‍

ആസൂത്രണ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍  ജിയോ സ്‌പെഷ്യല്‍ സാങ്കേതിക വിദ്യകള്‍ പ്രാദേശിക ആസൂത്രണത്തിന് എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. 13ന് രാവിലെ 10.30ന് തൃശ്ശൂർ മെർലിൻ ഇന്റർനാഷണൽ ഹോട്ടലിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ടി എന്‍ പ്രതാപന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. പി ബാലചന്ദ്രന്‍ എംഎൽഎ അധ്യക്ഷത വഹിക്കും. കോർപറേഷൻ മേയർ എം കെ വർഗീസ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കളക്ടർ ഹരിത വി കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ് തുടങ്ങിയവർ സംസാരിക്കും.

കുഫോസ് അസി. പ്രൊഫസര്‍ ഡോ. ഷിജോ ജോസഫ്, കുസാറ്റ് ഡയറക്ടര്‍ ഡോ. എസ് അഭിലാഷ്, കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് എന്‍വയോണ്‍മെന്റ് സെന്റര്‍ സയന്റിസ്റ്റ് ഡോ.സുരേഷ് ഫ്രാന്‍സീസ് തുടങ്ങിയവര്‍ ക്ലാസെടുക്കും.

Share
അഭിപ്രായം എഴുതാം