തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ തുകയ്ക്കുമുള്ള കോടതിയേതര സ്റ്റാമ്പിങ് നടപടികള്‍ ഇ-സ്റ്റാമ്പിങ് മുഖേന ചെയ്യാമെന്നു സംസ്ഥാന നികുതി വകുപ്പ് ഉത്തരവിറക്കി. ഇതുവരെ ഒരു ലക്ഷം രൂപയ്ക്കു മേല്‍ സ്റ്റാമ്പ് ഡ്യൂട്ടി വരുന്ന ഇടപാടുകള്‍ക്കുമാത്രമായിരുന്നു ഇ-സ്റ്റാമ്പിങ് നിര്‍ബന്ധമാക്കിയിരുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പേള്‍ സിസ്റ്റവും ട്രഷറി വകുപ്പിന്റെ ഇ-ട്രഷറി പോര്‍ട്ടലും സംയോജിപ്പിച്ചാണ് പുതിയ സമ്പ്രദായം.
ഒരു ലക്ഷം രൂപ വരെ സ്റ്റാമ്പ് ഡ്യൂട്ടി വരുന്ന ഇടപാടുകള്‍ക്കുള്ള ഇ-സ്റ്റാമ്പിങ് അംഗീകൃത വെണ്ടര്‍മാര്‍ വഴിയായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.

