ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ ടെസ്റ്റില്‍ 450 വിക്കറ്റുകള്‍ കുറിച്ചു. അലക്‌സ് കാരിയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് അശ്വിന്‍ 450-ാം വിക്കറ്റെടുത്തത്.
ഏറ്റവും വേഗത്തില്‍ 450 ടെസ്റ്റ് വിക്കറ്റ് നേടുന്നവരില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ അനില്‍ കുംബ്ലെയും മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കന്‍ മുന്‍ താരവും ഇതിഹാസ സ്പിന്നറുമായ മുത്തയ്യാ മുരളീധരന്‍ മാത്രമാണ് ഈ റെക്കോഡില്‍ അശ്വിന് മുന്നിലുള്ളത്.
അശ്വിന്‍ 89 മത്സരങ്ങളില്‍ നിന്നാണ് 450 വിക്കറ്റുകളെന്ന നേട്ടത്തിലെത്തിയത്. 80 മത്സരങ്ങളില്‍ നിന്നാണു മുരളീധരന്‍ 450 വിക്കറ്റുകളെടുത്തത്. കുംബ്ലെ 93 മത്സരത്തില്‍ നിന്നാണ് ഈ നേട്ടം കുറിച്ചത്. 100 മത്സരങ്ങളില്‍നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്താണ് നാലാം സ്ഥാനത്ത്. അലക്സ് കാരി, പാറ്റ് കുമ്മിന്‍സ്, സ്‌കോട്ട് ബോലാന്‍ഡ് എന്നിവരെയാണ് അശ്വിന്‍ പുറത്താക്കിയത്. അശ്വിനെ കാത്ത് റെക്കോഡുകളേറെയാണ്.
ഓസ്ട്രേലിയക്കെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമെന്ന നേട്ടത്തിലേക്കെത്താനുള്ള അവസരവും അശ്വിനുണ്ട്. 20 മത്സരങ്ങളില്‍നിന്ന് 111 വിക്കറ്റാണ് കുംബ്ലെയുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഹര്‍ഭജന്‍ സിങ് 18 മത്സരത്തില്‍നിന്ന് 95 വിക്കറ്റുകള്‍ നേടി. അശ്വിന്‍ 18 മത്സരങ്ങളില്‍നിന്ന് 89 വിക്കറ്റുകളുമായാണ് മൂന്നാം സ്ഥാനത്താണ് (നാഗ്പൂര്‍ മത്സരം ഒഴിവാക്കി).