പെന്‍ഷന്‍ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം

തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം അനുവദിക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. കുടിശികയുള്ള നാലു ഗഡുക്കളില്‍ രണ്ടെണ്ണം അനുവദിച്ചു. ബാക്കി രണ്ടു ഗഡുകള്‍ക്ക് 2800 കോടി രൂപ വേണ്ടിവരും. ക്ഷാമാശ്വാസ കുടിശികയിലും രണ്ടു ഗഡു അനുവദിച്ചിട്ടുണ്ട്. ബാക്കി രണ്ടു ഗഡുവിന് 1400 കോടി രൂപ വേണം. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന നിലയ്ക്ക് കുടിശിക അനുവദിക്കുന്നതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഇ. ചന്ദ്രശേഖരന്റെ ഉപക്ഷേപത്തിനാണ് മന്ത്രിയുടെ മറുപടി. മെഡിസെപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സമയബന്ധിതമായി പരിഹരിക്കും. പദ്ധതിയില്‍ ആറുമാസത്തിനിടെ 405 കോടി രൂപയുടെ ചികിത്സ ഉറപ്പാക്കി. 33 കോടി രൂപയുടെ അവയവമാറ്റ ചികിത്സാ സഹായവും നല്‍കിയെന്നും മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →