ഡല്‍ഹി: തുര്‍ക്കി ഭൂകമ്പദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. തുര്‍ക്കി എംബസി സന്ദര്‍ശിച്ച കേന്ദ്രമന്ത്രി, ജീവഹാനിയും നാശനഷ്ടങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വേദനാജനകമെന്ന് പറഞ്ഞു. തുര്‍ക്കി ജനതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ വിദേശകാര്യ സഹമന്ത്രി അറിയിച്ചു. ദുരിത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്നും ഇന്ത്യന്‍ ജനത തുര്‍ക്കിക്ക് ഒപ്പമെന്നും വി.മുരളീധരന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന് ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം.
തുര്‍ക്കി ഭൂകമ്പം: വി. മുരളീധരന്‍ എംബസിയിലെത്തി
