ഫുട്‌ബോള്‍ പരിശീലനം: ജില്ലാതല സെലക്ഷന്‍ അഗളിയില്‍

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ട്രൈബല്‍ സ്‌പോര്‍ട്‌സ് പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 12 ന് രാവിലെ എട്ട് മുതല്‍ അഗളി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ പരിശീലനത്തില്‍ ജില്ലാതല സെലക്ഷന്‍ നടത്തുന്നു. എഫ് 13 ഫുട്‌ബോള്‍ അക്കാദമി, കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും സഹകരിച്ചാണ് സെലക്ഷന്‍ സംഘടിപ്പിക്കുന്നത്. ദേശീയ താരങ്ങള്‍ സെലക്ഷന്‍ ക്യാമ്പിനും പരിശീലനത്തിനും നേതൃത്വം നല്‍കും. 2008 ജനുവരി ഒന്നിനകം ജനിച്ചവര്‍ക്ക് സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാം. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കുന്ന 100 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. അട്ടപ്പാടി മേഖലയിലെ പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് പരിഗണന. കോച്ചിംഗ് ക്യാമ്പിലേക്ക്  എല്ലാ വിഭാഗം കുട്ടികള്‍ക്കും പങ്കാളികളാകാം. താത്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ എട്ടിന് അഗളി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491-2505190, 9446108989

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →