ഉണ്യാൽ ബീച്ചിൽ ടൂറിസം പദ്ധതി ഒന്നാം ഘട്ടം പൂർത്തിയായി

2.62 കോടിയാണ് പദ്ധതിയുടെ നിർമ്മാണ ചെലവ്

ശ്യാമ പ്രസാദ് മുഖർജി റൂർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2.62 കോടി ചെലവിൽ നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാൽ ബീച്ചിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തി പൂർത്തിയായി. അഴീക്കൽ തടാകത്തിലൂടെ ബോട്ടിങ് ആരംഭിച്ചു കഴിഞ്ഞാൽ കനോലി കനാലുവരെ അത് ഉപയോഗപ്പെടുത്താനാവും. അതിനായി റോഡിനടിയിലൂടെ ജലപാത നിർമ്മിക്കും. പദ്ധതി യാഥാർത്ഥ്യമായി സഞ്ചാരികൾ വരുന്നതോടുകൂടി സമീപവാസികൾക്കും ചെറുകിട കച്ചവടക്കാർക്കും സാമ്പത്തികമായി സഹായകമാകും.

ഒന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി ഉണ്യാൽ അഴീക്കൽ തടാകം ബോട്ടിങിനായ ആഴം വർദ്ധിപ്പിക്കാൻ, തടാക തീരത്തിന് സമാന്തരമായി 137 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ഉള്ള നടപ്പാത, ഷോപ്പിങ്, ഭക്ഷണശാലകൾ എന്നിവക്കായി കടമുറികൾ ശൗച്യാലയം എന്നിവ അടങ്ങുന്ന കെട്ടിടസമുച്ചയം, വെള്ളത്തിലൂടെ നെതർലാൻ്റ് മോഡൽ നടപ്പാത എന്നിവ ഉൾപ്പെടുന്നു.

ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടമായി ഉണ്യാൽ ബീച്ച് സൗന്ദര്യ വത്ക്കരണത്തിന് 3.2 കോടിയുട പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തിയും വൈകാതെ തുടങ്ങും. കൂടാതെ എം എൽ എ ആസ്തിവികസന പദ്ധതിയിൽ നിന്ന് അമ്പത് ലക്ഷം വേറെയും അനുവദിച്ചിട്ടുണ്ട്. ഉണ്യാൽ മേഖലയുടെ ടൂറിസം വികസനത്തിന് വലിയൊരു വഴിത്തിരിവായിരിക്കും ഈ പദ്ധതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →