.തൃശൂർ : തൃശൂർ പാലപ്പള്ളിയിൽ പുലി പശുവിനെ കൊന്നു. എലിക്കോട് ആട്ടുപാലത്തിനു സമീപമാണ് പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. ആദിവാസികളും തോട്ടം തൊഴിലാളികളും താമസിക്കുന്ന പരിസരത്താണ് പുലി ഇറങ്ങിയത്. തോട്ടത്തിൽ മേഞ്ഞുനടന്ന പശുവിനെ പുലി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇവിടെ പുലി ഒരു മാനെയും കൊലപ്പെടുത്തിയിരുന്നു. ജനങ്ങൾ ഭീതിയിലാണ്