ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് ഗുജറാത്ത് കോടതി കണ്ടെത്തി. ആശാറാമിന്റെ ശിക്ഷ കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2013-ൽ ഒരു സ്ത്രീ നൽകിയ ബലാത്സംഗക്കേസിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് സെഷൻസ് കോടതി ജഡ്ജി ഡി.കെ. സോണി കണ്ടെത്തിയത്. അതേസമയം, തെളിവുകളുടെ അഭാവത്തിൽ ആശാറാമിന്റെ ഭാര്യയടക്കം മറ്റ് ആറ് പ്രതികളെ കോടതി വെറുതെവിട്ടു. 2001 നും 2006 നും ഇടയിൽ ആശാറാം ബാപ്പു നിരവധി തവണ യുവതിയെ ബലാത്സംഗം ചെയ്‌തതായി അഹമ്മദാബാദിലെ ചന്ദ്ഖേഡ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ എഫ്‌ഐആർ പറയുന്നു. നഗരത്തിന് പുറത്തുള്ള ആശ്രമത്തിൽവെച്ചാണ് ഇയാൾ യുവതികളെ പീഡിപ്പിച്ചതെന്നും എഫ് ഐ ആർ വ്യക്തമാക്കുന്നു.