മട്ടാഞ്ചേരിയിൽ വാഹനത്തിൽ റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്താൻ ശ്രമിക്കുന്നത് പോലീസ് പിടികൂടിയ സാഹചര്യത്തിൽ കൊച്ചി സിറ്റി റേഷനിങ്ങ് ഓഫീസറും റേഷനിങ്ങ് ഇൻസ്പെക്ടർമാരും റേഷൻ ഡിപ്പോകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.
തുടർന്ന് കൊച്ചി സിറ്റി റേഷൻ പരിധിയിലെ എം.ആർ രാജ് കുമാർ ലൈസൻസിയായിട്ടുള്ള എ.ആർ.ഡി 65, കെ.എം ഉസ്മാൻ ലൈസൻസിയായിട്ടുള്ള എ.ആർ.ഡി 44 എന്നിവരുടെ ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്യ്തു.
ഈ ഡിപ്പോകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കാർഡുകൾ കാർഡ് ഉടമകൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം തൊട്ടടുത്ത റേഷൻ കടകളിലേക്ക് മാറ്റി നൽകിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.