ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാന്‍ എന്നാക്കി. സാമ്രാജ്യത്വ കാലഘട്ടത്തിന്റെയും സ്വാതന്ത്ര്യത്തിനു മുന്‍പുള്ള അധിനിവേശത്തിന്റെയും സ്വാധീന്യം പൂര്‍ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുഗള്‍ ഗാര്‍ഡന്റെയും പേരുമാറ്റാന്‍ തീരുമാനിച്ചതെന്നു രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരുമായി യോജിക്കുന്നതരത്തില്‍ അമൃത് ഉദ്യാന്‍ എന്നു പേരിടുകയായിരുന്നു.
മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാന്‍ എന്നാക്കി
