അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് 27ന് തുടങ്ങും

തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് ജനുവരി 27ന് തുടങ്ങും. കാലിക്കറ്റ് സര്‍വകലാശാലാ പി.ടി. ഉഷ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 27, 28, 29 തീയതികളിലാണ് മത്സരം. ഇന്ത്യയിലെ 85-ല്‍പ്പരം സര്‍വകലാശാലകളില്‍നിന്നായി 450-ല്‍പ്പരം വിദ്യാര്‍ഥികള്‍ മത്സരിക്കും. 10 കാറ്റഗറിയിലാണു മത്സരങ്ങള്‍. നിലവിലെ ജേതാക്കളായ പഞ്ചാബ് സര്‍വകലാശാലയിലെ രാജ്യാന്തര താരങ്ങളായ ഗ്വനഹ്വാരി യാദവ്, ഷ്രാബനി ദാസ്, സ്നേഹ സോറന്‍, ബാലോയാലം, ഡിറ്റിമോണി, സ്നോവാള്‍, ലേഖ മല്ല്യ എന്നിവരും കേരളത്തിലെ ദേശീയ ചാമ്പ്യന്‍മാരായ സുഫ്നാ ജാസ്മിന്‍, അഞ്ജന ശ്രീജിത്ത് എന്നിവരും ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും. ദേശീയ വെയ്റ്റ്ലിഫ്റ്റിങ് അസോസിയേഷന്‍ ഒഫീഷ്യലുകളാണു മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പുറത്തുമായി 10 മത്സരവേദികള്‍ സജ്ജമാക്കിയിട്ടുണ്ട്. മുഴുവന്‍ കായികതാരങ്ങള്‍ക്കും സര്‍വകലാശാലയില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി പ്രവര്‍ത്തിച്ചുവരുന്നു. ചാമ്പ്യന്‍ഷിപ്പ് നാളെ വൈകിട്ട് അഞ്ചിന് വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →