കുളിമുറിയിലെ ബക്കറ്റിൽ ഒന്നരവയസ്സുകാരി മുങ്ങി മരിച്ചു

തൃശ്ശൂർ: കാട്ടൂരിൽ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ് മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. 26/01/23 വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. ജോർജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കൾ ആണ് ഉള്ളത്. ഇവരിൽ ഒരേ ഒരു പെൺകുട്ടിയാണ് മരിച്ച എൽസ മരിയ.

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ അത് വഴി വന്ന കാട്ടൂർ സി ഐ മഹേഷ് കുമാറും സംഘവും പോലീസ് ജീപ്പിൽ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →