വാഹന മോഷ്ടാക്കള്‍ പിടിയില്‍

കോഴിക്കോട്: വീടുകളില്‍ നിര്‍ത്തിയിടുന്ന മോട്ടോര്‍ വാഹനങ്ങള്‍ അപഹരിക്കുന്ന മോഷ്ടാക്കള്‍ പിടിയില്‍. രാത്രികാലങ്ങളില്‍ നഗരത്തിലൂടെ കറങ്ങിനടന്ന് വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പരിസരങ്ങളില്‍ നിര്‍ത്തിയിടുന്ന മോട്ടോര്‍ വാഹനങ്ങള്‍ കവരുന്ന യുവാക്കളെ നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ഈ മാസം ആറിന് പുലര്‍ച്ചെ കാരപറമ്പ് കിഴക്കെ പറമ്പത്ത് ജിഷിത്ത് ലാലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയിരുന്നു. കരുവിശ്ശേരി മുണ്ടിയാടിതാഴം ജോഷിത്തും (30) പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി.കള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വ്യക്തമാവുകയായിരുന്നു. സ്‌കൂട്ടര്‍ പ്രതികളില്‍നിന്നു കണ്ടെടുത്തു. ഇവര്‍ മുമ്പും നിരവധി മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പോലീസിന് അന്വേഷണത്തില്‍ വ്യക്തമായി.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 4 കോടതിയില്‍ ഹാജരാക്കിയ ജോഷിത്തിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. കോഴിക്കോട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെയാളെ ജ്യുവനയില്‍ കോടതിയില്‍ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →