ഗോഡൗണില്‍ വന്‍ തീപ്പിടിത്തം: ഫര്‍ണിച്ചര്‍ പൂര്‍ണമായും കത്തിനശിച്ചു

കൊല്ലം: പള്ളിമുക്കില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന്റെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ഗോഡൗണില്‍ സൂക്ഷിച്ച ഫര്‍ണിച്ചര്‍ വസ്തുക്കള്‍ പൂര്‍ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടപ്പാക്കടയില്‍ നിന്നെത്തിയ മൂന്ന് ഫയര്‍ യൂനിറ്റുകളാണ് തീയണച്ചത്. രാവിലെ ആറരയോടെയാണ് പുക ഉയരുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. നിസ്‌കാര ശേഷം പള്ളി പരിസരത്തുള്ളവരാണ് ആദ്യം കണ്ടത്. ഉടനെ അഗ്‌നിശമന സേനയെ അറിയിച്ചു. ഗോഡൗണിലേക്കുള്ളത് ഇടവഴിയായതിനാല്‍ ഫയര്‍ ഫോഴ്‌സിന് അവിടേക്ക് പെട്ടെന്ന് എത്താനായില്ല. ഗോഡൗണില്‍ നിന്ന് അടുത്തുള്ള വീട്ടിലേക്കും തീ പടര്‍ന്നു. ഇവിടെയും നാശനഷ്ടങ്ങളുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →