ന്യൂഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ വ്യോമസേനയുടെ ഗരുഡ് സ്‌പെഷല്‍ ഫോഴ്‌സ് ആദ്യമായി പങ്കെടുക്കും.
പരേഡില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ പി.എസ്. ജയ്താവത് ഗരുഡ് ടീമിനെ നയിക്കും. സ്‌ക്വാഡ്രണ്‍ ലീഡര്‍ സിന്ധു റെഡ്ഡി കോണ്ടിജെന്റ് കമാന്‍ഡറായിരിക്കും. പ്രത്യേക സൈനിക വിഭാഗങ്ങളുടേയും തദ്ദേശ നിര്‍മിത മിെസെലുകള്‍ ഉള്‍പ്പെടെയുള്ള സൈനികോപകരണങ്ങളുടേയും പ്രദര്‍ശനം റിപ്പബ്ലിക് ദിനപരേഡില്‍ ഒരുക്കുന്നുണ്ട്. നാവികസേനയുടെ ചാരവിമാനം ഐഎല്‍ 38 ഇക്കൊല്ലം ആദ്യമായി കര്‍ത്തവ്യപഥിന് മുകളിലൂടെ പറക്കും. വ്യോമസേനയുടെ 45 വിമാനങ്ങളും നാവികസേനയുടെ ഒരു വിമാനവും കരസേനയുടെ നാല് ഹെലികോപ്ടറുകളും വ്യോമാഭ്യാസപ്രകടനത്തില്‍ പങ്കെടുക്കുമെന്ന് വിങ് കമാന്‍ഡര്‍ ഇന്ദ്രനീല്‍ നന്ദി പറഞ്ഞു. മിഗ്-29, റാഫേല്‍, ജാഗ്വാര്‍ വിമാനങ്ങള്‍ ചേര്‍ന്നൊരുക്കുന്ന നിരവധി ഫോര്‍മേഷനുകള്‍ വ്യോമാഭ്യാസപ്രകടനത്തിലുണ്ടാവും.