തിരുവനന്തപുരം: എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു.
20/01/23 വെള്ളിയാഴ്ചയാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്സൈസ് പിടികൂടിയത്. ഷൈനോയിൽ നിന്നും 4 ഗ്രാം എംഎഡിഎംഎ പിടിച്ചെടുത്തിരുന്നു. മകൻ പിടിയിലായതിൽ മനംനൊന്തുള്ള ആത്മഹത്യ എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. തൂങ്ങിയ നിലയിൽ രാവിലെ കണ്ടെത്തിയ ഗ്രേസിയെ ബന്ധുക്കൾ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അതിന് മുമ്പേ മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.