ഇന്ത്യക്ക് ജയം; കാത്തിരിക്കണം

ഭുവനേശ്വര്‍/റൂര്‍ക്കല: ലോകകപ്പ് ഹോക്കിയില്‍ നേരിട്ടു ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനു തിരിച്ചടി. പൂള്‍ സിയിലെ അവസാനത്തെ മത്സരത്തില്‍ വെയ്ല്‍സിനെ 4-2 നു തോല്‍പ്പിച്ചെങ്കിലും രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പൂളിലെ അവസാന മത്സരത്തില്‍ സ്‌പെയിനെ 4-0 ത്തിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി നേരിട്ട് ക്വാര്‍ട്ടറില്‍ കടന്നു. ഇംഗ്ലണ്ടിന്റെ മെച്ചപ്പെട്ട ഗോള്‍ ശരാശരി മറികടക്കാന്‍ ഇന്ത്യക്ക് ഏഴിലധികം ഗോളുകള്‍ക്കു ജയിക്കേണ്ടിയിരുന്നു. രണ്ട് ഗോള്‍ വഴങ്ങിയതും അവര്‍ക്കു തിരിച്ചടിയായി. ന്യൂസിലന്‍ഡിനെതിരേ നടക്കുന്ന ക്രോസ് ഓവര്‍ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു ക്വാര്‍ട്ടറില്‍ കളിക്കാം. പൂള്‍ സിയിലെ അവസാന മത്‌സരത്തില്‍ മലേഷ്യ 3-2 നു ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.

വെയ്ല്‍സിനെതിരേ ഇന്ത്യക്കു വേണ്ടി അക്ഷദീപ് സിങ് ഇരട്ട ഗോളുകളടിച്ചു. ഹര്‍മന്‍പ്രീത് സിങ്, ഷംഷേര്‍ സിങ് എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. ഫുര്‍ലോങ് ഗാരേത്, ഡ്രാപര്‍ ജേക്കബ് എന്നിവരാണു വെയ്ല്‍സിനു വേണ്ടി ഗോളടിച്ചത്. 21-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ വലയിലാക്കി ഷംഷേര്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. 32-ാം മിനിറ്റില്‍ ഫീല്‍ഡ് ഗോളിലൂടെ അക്ഷദീപ് ലീഡ് ഇരട്ടിയാക്കി. 42-ാം മിനിറ്റില്‍ ഫുര്‍ലോങും 44 -ാം മിനിറ്റില്‍ ഡ്രാപ്പറും ഗോളടിച്ചതോടെ വെയ്ല്‍സ് ഇന്ത്യക്കൊപ്പമെത്തി. 45-ാം മിനിറ്റില്‍ ഇന്ത്യ ലീഡ് തിരിച്ചു പിടിച്ചു. അക്ഷദീപിന്റെ ഫീല്‍ഡ് ഗോളാണ് ഇന്ത്യയെ ലീഡ് പിടിക്കാന്‍ സഹായിച്ചത്.

കളി ഒരു മണിക്കൂര്‍ കടക്കുന്നതിനു തൊട്ടുമുമ്പ് ഹര്‍മന്‍പ്രീത് ജയമുറപ്പാക്കിയ ഗോളടിച്ചു. റൂപര്‍ട്ട് ഷിപര്‍ലി ഗ്രീന്‍ കാര്‍ഡ് കണ്ടതോടെ വെയ്ല്‍സ് അവസാന പത്ത് മിനിറ്റ് പത്തു പേരുമായാണു കളിച്ചത്. സ്‌പെയിനെതിരേ ഇം ണ്ടിനു വേണ്ടി റോപര്‍ ഫില്‍, കോണ്ടന്‍ ഡേവിഡ്, ബാന്‍ഡൂറാക് നികോളാസ്, അന്‍സെല്‍ ലിയാം എന്നിവര്‍ ഗോളടിച്ചു. ഇം ണ്ടിനും ഇന്ത്യക്കും ഏഴ് പോയിന്റ് വീതമായിരുന്നു. ഇം ണ്ട് പൂളില്‍ ഒരു ഗോള്‍ പോലും വഴങ്ങിയില്ല. വെയ്ല്‍സിനെതിരേ രണ്ട് ഗോളുകള്‍ വഴങ്ങിയത് ഇന്ത്യക്കു തിരിച്ചടിയായി. സ്‌പെയിന്‍ മൂന്ന് കളികളില്‍നിന്നു മൂന്ന് പോയിന്റ് നേടി. വെയ്ല്‍സ് അക്കൗണ്ട് തുറക്കാതെ മടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →