ബി.ബി.സിക്കെതിരേ ബ്രിട്ടീഷ് എം.പിയും

ബി.ബി.സി. പരമ്പര നിഷ്പക്ഷമല്ലെന്നാരോപിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം റാമി റേഞ്ചറും രംഗത്തുവന്നു. ”ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാരെ മുറിവേല്‍പ്പിക്കുന്നതാണിത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ഇന്ത്യന്‍ പോലീസിനെയും നീതിന്യായവ്യവസ്ഥയേയും ബി.ബി.സി. അപമാനിക്കുന്നു. കലാപത്തെ അപലപിക്കുമ്പോള്‍തന്നെ, നിങ്ങളുടെ പക്ഷപാതപരമായ റിപ്പോര്‍ട്ടിങ്ങിനെയും ഞങ്ങള്‍ അപലപിക്കുന്നു”- എം.പി. ട്വീറ്റ് ചെയ്തു. പരമ്പരയ്‌ക്കെതിരേ ട്വിറ്ററില്‍ ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. യുദ്ധകാലത്ത് ഇന്ത്യയില്‍നിന്നു ധാന്യം കടത്തിയതിനേത്തുടര്‍ന്ന് 1943-ല്‍ ഉണ്ടായ ബംഗാള്‍ ക്ഷാമത്തെപ്പറ്റി ”യു.കെ, ദ് ചര്‍ച്ചില്‍ ക്വസ്റ്റിയന്‍” എന്ന പേരില്‍ പരമ്പര ചെയ്യൂവെന്നാണു ബി.ബി.സിയെ പരിഹസിച്ച് ഒരാള്‍ ട്വീറ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →