മോദിയെ പ്രതിരോധിച്ച് ഋഷി സുനാക്

ലണ്ടന്‍: ബി.ബി.സി. ഡോക്യുമെന്ററി വിവാദത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇത്തരം സ്വഭാവരൂപീകരണത്തോട് യോജിക്കുന്നില്ലെന്ന് ഋഷി സുനാക് പറഞ്ഞു. പാക് വംശജനായ എം.പി. ഇമ്രാന്‍ ഹുസൈനാണ് ഈ വിഷയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ”ഡോക്യുമെന്ററിയെക്കുറിച്ചുള്ള ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നിലപാട് വ്യക്തവും സുദീര്‍ഘവുമാണ്. അതിനു മാറ്റമുണ്ടായിട്ടില്ല. മതഭ്രാന്തുമൂലമുള്ള ഹിംസ എവിടെയാണെങ്കിലും അതിനോടു പൊരുത്തപ്പെടാനാകില്ല. എന്നാല്‍, മാന്യനായ വ്യക്തിയെ മോശമാക്കാനുള്ള ശ്രമത്തോട് യോജിക്കാനാകില്ല”- ഋഷി സുനാക് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →