കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ കൊയ്ത്തുയന്ത്രം: പദ്ധതിക്ക് തിരൂര്‍ ബ്ലോക്കില്‍ തുടക്കം

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തൃപ്രങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖേന നടപ്പിലാക്കുന്ന കൊയ്ത്തുമെതി യന്ത്രത്തിന്റെ ഉദ്ഘാടനവും സഹകരണ ബാങ്ക് ഏഴ് ഏക്കറില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ നിര്‍വഹിച്ചു. മേഖലയിലെ നെല്‍കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ കൊയ്ത്ത് യന്ത്രം ലഭ്യമാക്കുന്നതാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി.

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 27 ലക്ഷം രൂപ ചെലവില്‍ കൊയ്ത്ത് യന്ത്രം വാങ്ങി തൃപ്രങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്കിന് കൈമാറിയത്. തുടര്‍ന്ന് ബാങ്ക് മുഖേന കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ കൊയ്ത്തുയന്ത്രം ലഭ്യമാക്കുകയാണ് ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →