ഷാനവാസ് സമ്പത്തുണ്ടാക്കിയത് രാഷ്ട്രീയ പിന്‍ബലം ഉപയോഗിച്ച്

ആലപ്പുഴ: ലഹരിക്കടത്ത് കേസില്‍ ആരോപണവിധേയനായ സി.പി.എം. നേതാവും ആലപ്പുഴ നഗരസഭാംഗവുമായ എ. ഷാനവാസ് നിരവധി സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നു പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ക്വട്ടേഷന്‍, ലഹരിസംഘങ്ങളുമായി ബന്ധമുള്ള ഇയാള്‍ സമ്പത്തുണ്ടാക്കുന്നതു രാഷ്ട്രീയപിന്‍ബലം ഉപയോഗിച്ചാണെന്നും ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ച സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
എ.ടി.എമ്മുകളും മൊെബെല്‍ ടവറുകളും സ്ഥാപിക്കാന്‍ സ്ഥലം ഏറ്റെടുത്തുകൊടുക്കുന്ന ഇടപാട് ഷാനവാസിനുണ്ടായിരുന്നതായും കരുനാഗപ്പള്ളിയില്‍ ലഹരിക്കടത്തിനിടെ പിടിയിലായ ലോറി ഉൾപ്പെടെ നാല് വാഹനങ്ങള്‍ സ്വന്തമായുണ്ടെന്നും പോലീസ് കണ്ടെത്തി. ലഹരിക്കടത്തില്‍ പിടിയിലായ ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശി ഇജാസ്, ഷാനവാസിന്റെ ബിനാമിയാണ്. കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ കോഴഞ്ചേരി സ്വദേശി ഷാരോണിനു 15,000 രൂപ വാടകയ്ക്കു ഷാനവാസ് വീടെടുത്ത് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →