സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിനീത് വാസുദേവൻ സംവിധാനം ചെയ്ത് ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രമാണ്’പൂവന്.
സിനിമയുടെ സെന്‍സറിങ് ഇപ്പോള്‍ പൂര്‍ത്തിയായി. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി പൂവന് ജനുവരി 20ന് റിലീസ് ചെയ്യും.
വരുണ്‍ ധാര തിരക്കഥയെഴുതിയ ‘പൂവന്’ സിനിമയുടെ ഛായാഗ്രാഹകന്‍ സജിത്ത് പുരുഷനാണ്. ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിംഗും മിഥുന് മുകുന്ദന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. കലാവിഭാഗം സാബു മോഹന്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്. ‘സൂപ്പര്‍ ശരണ്യ’യുടെ നിര്‍മ്മാതാക്കള്‍ പദ്ധതിയെ പിന്തുണയ്ക്കുന്നു.

