റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് ഗവർണർ സല്യൂട്ട് സ്വീകരിക്കും, ജില്ലകളിൽ മന്ത്രിമാർ

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും.

കൊല്ലം- കെ.എൻ. ബാലഗോപാൽ, പത്തനംതിട്ട- വീണ ജോർജ്ജ്, ആലപ്പുഴ- സജി ചെറിയാൻ, കോട്ടയം -ജെ. ചിഞ്ചുറാണി, ഇടുക്കി- റോഷി അഗസ്റ്റിൻ, എറണാകുളം- പി. രാജീവ്, തൃശൂർ- കെ. രാജൻ, പാലക്കാട്- എം.ബി. രാജേഷ്, മലപ്പുറം- കെ. കൃഷ്ണൻകുട്ടി, കോഴിക്കോട്- എ.കെ. ശശീന്ദ്രൻ, വയനാട്- ഡോ. ആർ. ബിന്ദു, കണ്ണൂർ- കെ. രാധാകൃഷ്ണൻ, കാസർഗോഡ്- അഹമ്മദ് ദേവർകോവിൽ എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →